കുരീപ്പുഴയ്ക്കെതിരായ ആക്രമണം; കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 07, 2018, 12:30 PM | 0 min read

കുവൈറ്റ് സിറ്റി > പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ നടത്തിയ ആക്രമണത്തിനെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 'നാവറുക്കാൻ നോക്കേണ്ട' എന്ന മുദ്രാവാക്യമുയർത്തി സാൽമിയ കല സെന്ററിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി ദിലീപ് നടേരി പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു.

വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് കുവൈറ്റ് മലയാളി സമൂഹം ഒന്നടങ്കം പ്രതിഷേധ കൂട്ടായ്മയിൽ ഒത്തുചേർന്നു. കൂട്ടായ്മയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് എൻ അജിത്ത് കുമാർ (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ), അൻവർ സെയ്ദ് (കെഐജി), ബഷീർ ബാത്ത (കെഎംസിസി), സാംസ്കാരിക പ്രവർത്തകരായ മുജീബുള്ള, ജോസ് ജോയൽ, എഴുത്തുകാരായ സുരേഷ് മാത്തൂർ, ജോൺ മാത്യു, കല കുവൈറ്റ് മേഖല കമ്മിറ്റി അംഗം പ്രജോഷ് തട്ടോളിക്കര എന്നിവർ സംസാരിച്ചു. പൗലോസ് തെക്കേക്കര, രാജീവ് ചുണ്ടമ്പറ്റ എന്നിവർ പ്രതിഷേധ കവിതകൾ വേദിയിൽ ആലപിച്ചു.

കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു. കല കുവൈറ്റ് സാൽമിയ മേഖല സെക്രട്ടറി പി ആർ കിരൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
 



deshabhimani section

Related News

View More
0 comments
Sort by

Home