ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിന് ഖത്തര്‍ ദേശീയ അംഗീകാരം

ദോഹ > വിദ്യാഭ്യാസ മേഖലയില്‍ മികവ് നിലനിര്‍ത്തുന്നതിനും അന്താരാഷ്ട്ര മേന്‍മ ഉറപ്പ് വരുത്തുന്നതിനും വേണ്ടി വിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന അംഗീകാരമായ ഖത്തര്‍ നാഷ്ണല്‍ സ്‌ക്കൂള്‍ അക്രഡിറ്റേഷന്‍ (ക്യൂഎന്‍എസ്എ)) സര്‍ട്ടിഫിക്കറ്റിന് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ അര്‍ഹമായി. പൊതു സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അംഗീകാരം നേടിയെടുക്കല്‍ ഭാവിയില്‍ നിര്‍ബന്ധമായിരിക്കും.
ഖത്തര്‍ വിഷന്‍ 2030 ന്റെ വെളിച്ചത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം രാജ്യാന്തര തലത്തില്‍ ഏറ്റവും മികച്ചതാകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു അംഗീകാരം നേടണമെന്ന കര്‍ശന നിര്‍ദ്ദേശം മന്ത്രാലയം ക്രമേണെയായി നിര്‍ബന്ധമാക്കി വരുന്നതെന്ന് സ്‌ക്കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡഡന്റ് കെ.സി അബ്ദല്ലത്തീഫ് വ്യക്തമാക്കി.
വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സമൂലമായ വളര്‍ച്ചയും നിലവാരത്തിലെ മികവും കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് ഈ അംഗീകാരം നല്‍കുന്നത്. രണ്ട് വര്‍ഷത്തെ നിരന്തരമായ നിരീക്ഷണത്തിനും പ്രയത്‌നത്തിനും ശേഷമാണ് അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചതെന്ന് പ്രിന്‍സിപ്പല്‍ സുഭാഷ് നായര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പ്രത്യേക ജൂറി ഒരാഴ്ച നീണ്ട് നിന്ന പരിശോധനക്ക് ശേഷം നല്‍കിയ അനുകൂല റിപ്പോര്‍ട്ടിന് ശേഷമാണ് അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. സ്‌ക്കൂളിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പദ്ധതിക്ക് മുതല്‍ കൂട്ടാകാനും ഈ പരിശോധാനയും അതിന് ശേഷമുള്ള പരിഷ്‌ക്കരണവും അവലോകനവും ഏറെ സഹായിച്ചതായി പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
107 സൂചകങ്ങളിലായി പതിനാറ് പ്രധാന വശങ്ങളില്‍ ഊന്നിയുള്ള ചോദ്യാവലി ആസ്പദമാക്കിയാണ് അംഗീകാരത്തിനുള്ള പരിശോധനകള്‍ നടന്നത്. 200 ല്‍ പരം രേഖകളാണ് സ്‌കൂള്‍ ബന്ധപ്പെട്ട സമിതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ സ്‌ക്കൂളിനെ സംബന്ധിച്ച് നല്‍കിയ അഭിപ്രായങ്ങള്‍ ജൂറി പ്രത്യേകം പരിഗണിക്കുകയുണ്ടയി. ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ ലോകത്തെവിടെയുള്ള വിദ്യാര്‍ത്ഥിക്കും എവിടെ നിന്നും ഉപയോഗിക്കാനാവുന്ന ഇ ലേണിംഗ് പോര്‍ട്ടല്‍, അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ക്കായുള്ള ഇ ട്രൈനിംഗ് പോര്‍ട്ടല്‍ മറ്റ് സൂക്കൂളുകളിലെ അധ്യാപകര്‍ക്ക് കൂടി സഹായകമാകുന്ന സംവാദ വേദികള്‍ എന്നിവ ശാന്തി നികേതന്‍ സ്‌കൂള്‍ സംവിധാനിച്ച പ്രത്യേക സൗകര്യങ്ങളാണ്.
അധ്യാപകര്‍ക്ക് ആശയങ്ങള്‍ പരസ്പരം പങ്ക് വെക്കുന്നതിന് നടപ്പിലാക്കുന്ന ഇന്റര്‍ സ്‌ക്കൂള്‍ ശാക്തീകരണ പ്രോഗ്രാമുകള്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയതാണെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം തങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.സി അബ്ദുല്ലത്തീഫും പ്രിന്‍സിപ്പാള്‍ ഡോ. സുഭാഷ് നായരും അറിയിച്ചു.









0 comments