നാട്ടിലേക്കുള്ള പണമയക്കലിന് നികുതി ചുമത്താനുള്ള നിർദ്ദേശം കുവൈറ്റ് പാർലമെന്റ് പാനൽ തള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2018, 10:00 AM | 0 min read

കുവൈറ്റ് സിറ്റി > പ്രവാസികൾ നാട്ടിലേക്കു പണമയക്കുന്നതിനു നികുതി ചുമത്തണമെന്ന നിർദേശത്തെ കുവൈറ്റ് പാർലമെൻററി നിയമനിർമ്മാണ ലീഗൽ അഫയേഴ്സ് കമ്മിറ്റി  ഏകകണ്ഠമായി തള്ളിക്കളഞ്ഞു. ബജറ്റിൽ ധനസമാഹരണം നടത്തുന്നതിന് എണ്ണയിതര വരുമാനം വർധിപ്പിക്കാൻപ്രവാസി നിക്ഷേപകർക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ പല നിയമനിർമാതാക്കളും നേരത്തെ നിർദേശം വെച്ചിരുന്നു.

 

നികുതി ഏർപ്പെടുത്തിയാൽ അത് ദേശീയ സമ്പദ്ഘടനയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇതു കുവൈറ്റിലെ നിലവിലുള്ള നിയമങ്ങളുമായി യോജിച്ച്‌ പോകുന്നതല്ലെന്നും   കുവൈത്ത് സെൻട്രൽ ബാങ്ക്  മുന്നറിയിപ്പ് നൽകിയിരുന്നു. കുവൈത്തിൽ അധിവസിക്കുന്ന 3.1 ദശലക്ഷം പ്രവാസികൾ ഓരോ വർഷവും 18 ബില്യൻ ഡോളർ അവരവരുടെ കുടുംബങ്ങളിലേക്ക് അയക്കുന്നുണ്ട് എന്നാണ് കണക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home