പ്രവാചക ദര്‍ശനത്തിന്റെ കാലികത: പൊതു പ്രഭാഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2017, 08:33 AM | 0 min read

മനാമ: 'പ്രവാചക ദര്‍ശനത്തിന്റെ കാലികത' എന്ന തലക്കെട്ടില്‍ പൊതു പ്രഭാഷണ പരിപാടി സംഘടിപ്പിക്കുമെന്ന് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സന്തുലിതവും കാലികവുമായ പ്രവാചക നിര്‍ദേശങ്ങളെയും കാഴ്ച്ചപ്പാടുകളെയും തെറ്റിദ്ധരിപ്പിക്കാനും കരിവാരിത്തേക്കാനും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ധവളിമയാര്‍ന്ന പ്രവാചക സംസ്‌കാരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രകാശിതമാക്കാന്‍ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

 ഈ മാസം 23 വ്യാഴം രാത്രി 7.30ന് മനാമ ഫാറൂഖ് മസ്ജിദിന് സമീപമുള്ള അല്‍റജ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രമുഖ പണ്ഡിതനും കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനുമായ എം.ഐ അബ്ദുല്‍ അസീസ് വിഷയത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698, 39053749, 33909496 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജന. സെക്രട്ടറി എം.എം സുബൈര്‍ അറിയിച്ചു.



 



deshabhimani section

Related News

View More
0 comments
Sort by

Home