ജിദ്ദയില്‍ ഭീകരാക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു

മനാമ> ജിദ്ദ അല്‍ സലാം കൊട്ടാരത്തിന് സമീപം ഭീകരാക്രമണത്തില്‍ രണ്ടു സുരക്ഷ ഉദ്യോഗസ്ഥര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്‌ച പുലര്‍ച്ചെ 3.25നാണ് സംഭവം. അല്‍സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ഗെയ്റ്റിന് മുന്നിലെ സെക്യൂരിറ്റി പോയിന്റിലേക്ക് കാറിടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. അക്രമി കാറില്‍ നിന്നും ഇറങ്ങി സുരക്ഷാ ഗാര്‍ഡുകള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഹ്യുണ്ടായ് കാറിലാണ് അക്രമി എത്തിയത്. ഏറ്റുമുട്ടലില്‍ ഭീകരന്‍ മരിച്ചുവെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
ഹമ്മാദ് അല്‍മുതൈരി, അബ്ദുല്ല അല്‍സബീഇ എന്നിവരാണ് മരിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍. വലീദ് ശാമി, അഹമദ് അല്‍ഖറനി, അബ്ദുല്ല അല്‍സബീഇ എന്നിവര്‍ക്കാണ് പരിക്ക്. സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസന്‍ അല്‍ആമിരി (28)യാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. കലാഷ്നിക്കോവ് തോക്ക്, മൂന്നു കൈ ബോംബ് എന്നിവ കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. സൗദി രാജകുടുംബം വേനല്‍ക്കാലത്ത് ഔദ്യോഗിക മീറ്റിങ്ങുകള്‍ക്കായി ഉപയോഗിക്കുന്നതാണ് അല്‍ സലാം കൊട്ടാരം.









0 comments