ഹൃദയാഘാതം : ഷംസുദീന്‍ ആല്‍പ്പെറ്റ ജിദ്ദയില്‍ അന്തരിച്ചു

ജിദ്ദ> പതിനെട്ട് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്‌തിരുന്ന മേലാറ്റൂര്‍ സ്വദേശി ഷംസുദീന്‍ ആല്‍പ്പെറ്റ ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു. ജിദ്ദ നവോദയ സജീവ പ്രവര്‍ത്തകനും മുന്‍ ഷറഫിയാ ഏരിയ രക്ഷാധികാരി സമിതി അംഗവുമായിരുന്ന ഷംസുദ്ദീന്‍ നവോദയ സൂക്കുല്‍ ഖുറാബ് യൂണിറ്റ് അംഗമാണ്. നിലവില്‍ ബാമര്‍ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ റുബീന ഏക മകള്‍ ഷംമ്‌റീന അഷ്മിന്‍ സഹോദരങ്ങള്‍ നൂറുദ്ദീന്‍, ഫൗസുദ്ദിന്‍, സഹോദരി റഹ് മത്ത്.
ഭൗതിക ശരീരം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനവുമായി നവോദയ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും നാട്ടിലും കൗണ്‍സിലേറ്റുമായി ബന്ധപ്പെട്ടുവരികയാണ്. ഷംസുദ്ദീന്റെ അകാല നിര്യാണത്തില്‍ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.









0 comments