കുവൈറ്റില്‍ ജോലിക്കിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു

കുവൈറ്റ് സിറ്റി > മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ മലയാളി യുവാവ് ജോലിക്കിടെ ബീച്ചില്‍ മുങ്ങിമരിച്ചു. ആലപ്പുഴ തത്തംപിള്ളി പിരിയാത്ത് ദേവസ്യാ ജോസഫിന്റെ മകന്‍ തോമസ് ദേവസ്യ (28) ആണ് മരിച്ചത്.
യമഹയുടെ സുല്‍ത്താന്‍ അല്‍ സലെ കമ്പനിയുടെ മെയിന്റന്‍സ് വിഭാഗത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന തോമസ്, ഖൈറാന്‍ റിസോര്‍ട്ടില്‍ ഇവരുടെ പ്രോഡക്റ്റ് ആയ വാട്ടര്‍ സ്‌കീ റിപ്പയര്‍ ചെയ്ത ശേഷം ബീച്ചില്‍ ഇത് ചെക്ക് ചെയ്യുന്നതിനിടയില്‍ തിരമാലകളില്‍പ്പെട്ട് അപകടത്തിലാവുകയായിരുന്നു. വാട്ടര്‍ സ്‌കീയോടൊപ്പം ജെയിംസും തിരമാലകളില്‍ അകപ്പെട്ട് പോയന്നാണ് കരുതുന്നത്. എല്‍സമ്മയാണ് മാതാവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.









0 comments