മതം സ്വാര്‍ത്ഥ താത്പര്യത്തിനും രാഷ്ട്രീയ ലാഭത്തിനും ഉപയോഗിക്കുന്നത് തീവ്രവാദം: എം സ്വരാജ് എംഎല്‍എ

ജിദ്ദ > സ്വാര്‍ത്ഥ താത്പര്യത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി മതങ്ങളെ ഉപയോഗിക്കതിനെ തീവ്രവാദം എന്നാണ് മലയാള നിഘണ്ഡു വിവക്ഷിക്കുന്നതെന്ന് എം സ്വരാജ് എംഎല്‍എ. സമീക്ഷ സാഹിത്യ വേദി ജിദ്ദ പി ജി സ്മാരക പ്രതിമാസ വായനയുടെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികള്‍ക്ക് മതമില്ലെന്നും ഒരു വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയാകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിസ്മത്ത് മമ്പാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗോപി നെടുങ്ങാടി അദ്ധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി കെ റൗഫ്, നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ സേതുമാധവന്‍ മൂത്തേടത്ത് നന്ദി പറഞ്ഞു.









0 comments