ജനുവരി ഒന്നുമുതൽ മുഴുവൻ സ്വകാര്യമേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 03:49 PM | 0 min read

ദുബായ് > ആരോഗ്യ  ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. ജനുവരി ഒഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. അബുദാബിയിലും ദുബായിലും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും മറ്റ് എമിറേറ്റുകള്‍ക്ക്  അത് ബാധകമായിരുന്നില്ല. എന്നാല്‍ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തോടെ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരല്‍ നിര്‍ബന്ധമാക്കി.

ആരോഗ്യ ഇന്‍ഷുറന്‍സിനായി രാജ്യത്താകമാനമായി  ഒരു മാനദണ്ഡം സ്ഥാപിക്കുന്നതാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. നേരത്തേ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്ന കാര്യം ഓരോ എമിറേറ്റിന്റെയും വിവേചനാധികാരമായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ രാജ്യത്തെ എല്ലാ ജീവനക്കാര്‍ക്കും ഇത് നിര്‍ബന്ധമായി. സ്വകാര്യ മേഖലയിൽ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കും നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത വീട്ടുജോലിക്കാര്‍ക്കും അത് നടപ്പിലാക്കണമെന്ന കഴിഞ്ഞ മാര്‍ച്ചിലെ കാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home