തണുത്ത ടെസ്‌റ്റ്‌ ചൂടാക്കി ‘ആഷ്‌’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 10:38 PM | 0 min read


ബ്രിസ്‌ബെയ്‌ൻ
മഴയിൽ തണുത്തുറഞ്ഞ്‌ സമനിലയിലായ ഗാബ ടെസ്‌റ്റിനെ ചൂടുപിടിപ്പിച്ചത്‌ ‘ആഷിന്റെ’വിടവാങ്ങൽ പ്രഖ്യാപനം. ബോർഡർ ഗാവസ്‌കർ ട്രോഫിക്കായുള്ള പരമ്പര പാതിവഴിയിൽ നിൽക്കുമ്പോഴാണ്‌ സ്‌പിൻ ബൗളറായ ആർ അശ്വിൻ ഇന്ത്യൻ കുപ്പായമഴിച്ചത്‌. പരമ്പര നിലവിൽ 1–-1 സമനിലയിലാണ്‌.

അവസാനദിവസം കഷ്‌ടി 25 ഓവറാണ്‌ കളി സാധ്യമായത്‌. ഓസ്‌ട്രേലിയ 275 റൺ വിജയലക്ഷ്യം ഉയർത്തി. ഇന്ത്യൻ ഓപ്പണർമാർ കളത്തിൽ ഇറങ്ങി രണ്ട്‌ ഓവറിനുള്ളിൽ മഴയെത്തി. അമ്പയർമാർ കളി സമനിലയെന്ന്‌ തീരുമാനിച്ചതിനു പിന്നാലെ ഏവരേയും ഞെട്ടിച്ച്‌ അശ്വിൻ ഇന്ത്യൻ കുപ്പായമഴിച്ചു. ഈ ടെസ്‌റ്റിൽ മുപ്പത്തെട്ടുകാരൻ കളിച്ചിരുന്നില്ല.

സ്‌കോർ: ഓസ്‌ട്രേലിയ 445, 89/7 ഡിക്ല. ഇന്ത്യ 260, 8/0.

അവസാനദിവസം 252/9 എന്ന സ്‌കോറിനാണ്‌ ഇന്ത്യ ഒന്നാം ഇന്നിങ്സ്‌ പുനരാരംഭിച്ചത്‌. നാല്‌ ഓവറിൽ ആകാശ്‌ ദീപ്‌ (31) പുറത്തായതോടെ ഇന്നിങ്സ്‌ അവസാനിച്ചു. ഓസീസ് 89/7ന്‌ ഡിക്ലയർ ചെയ്‌തു. 274 റണ്ണിന്റെ മികച്ച ലീഡ്‌. ജസ്‌പ്രീത്‌ ബുമ്ര മൂന്നു വിക്കറ്റെടുത്തു. ടെസ്‌റ്റിലാകെ ഒമ്പത്‌ വിക്കറ്റ്‌. മഴമൂലം കളിക്കാർ മൈതാനം വിടുമ്പോൾ നാല്‌ റൺവീതം നേടി ഇന്തൃൻ ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും കെ എൽ രാഹുലുമായിരുന്നു ക്രീസിൽ. 26ന്‌ മെൽബണിൽ നാലാംടെസ്‌റ്റ്‌ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home