ദുബായ് ഭരണാധികാരിയുടെ ചെറുമകന് മികച്ച കേഡറ്റിനുള്ള സ്വോർഡ് ഓണർ പുരസ്‌കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 06:15 PM | 0 min read

ദുബായ് > ദുബായ് രാജകുടുംബത്തിലെ മറ്റൊരു അംഗം കൂടി യുകെയിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ നിന്ന് മികച്ച ബിരുദം നേടി. ഇത്തവണ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ചെറുമകൻ, ഷെയ്ഖ്  മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നേട്ടം കൊയ്തത്. അക്കാദമിയുടെ കമ്മീഷനിങ് കോഴ്സ് 241 ലെ മികച്ച കേഡറ്റിനുള്ള സ്വോർഡ് ഓഫ് ഓണർ പുരസ്‌കാരമാണ് ഷെയ്ഖ്  മുഹമ്മദ് സ്വന്തമാക്കിയത്.  

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് മുഹമ്മദും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനന്തരവൻറെ നേട്ടത്തിൽ അഭിമാനിക്കുന്നതായി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home