ഷാർജ മ്യൂസിയം അതോറിറ്റി 'ഹാപ്പി ഹോളിഡേ' വിന്റർ ക്യാമ്പ് ഡിസംബർ 16 മുതൽ

ഷാർജ > ഷാർജ മ്യൂസിയം അതോറിറ്റി (SMA) 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന വിന്റർ ക്യാമ്പ് ഡിസംബർ 16 മുതൽ ജനുവരി 2 വരെ നടക്കും. എട്ടു മ്യൂസിയങ്ങളുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്. കണ്ടെത്തലിന്റെയും സാഹസികതയുടെയും ഒരു യാത്ര ആരംഭിക്കാൻ ക്ഷണിക്കുന്നു എന്ന തലക്കെട്ടോടെയാണ് മ്യൂസിയം അതോറിറ്റി പരിപാടി സംഘടിപ്പിക്കുന്നത്.
സംവേദനാത്മക പഠന ഇടങ്ങൾ എന്ന നിലയിൽ മ്യൂസിയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ഒഴിവു ദിനങ്ങൾ മാന്ത്രികമാക്കാനും, സംസ്കാരം, ചരിത്രം, ശാസ്ത്രം, കല എന്നിവ അടിസ്ഥാനപ്പെടുത്തി ജിജ്ഞാസ വളർത്തിയെടുക്കാനും - ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കാനുമാണ് ഈ വർഷത്തെ ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വൈവിധ്യമാർന്ന പ്രോഗ്രാമുകളിൽ സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, സാമൂഹിക സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്നതിനും സാമൂഹിക ഇടപെടൽ വർധിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകത്തോടുള്ള മതിപ്പ് വളർത്തുന്നതിനുമുള്ള പ്രോഗ്രാമുകൾ ഉൾപ്പെടുന്നുണ്ട്. ഷാർജ മാരിടൈം മ്യൂസിയത്തിലെ സമുദ്ര ചരിത്രത്തിന്റെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങാനും, ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും, പരമ്പരാഗത എമിറാത്തി ആചാരങ്ങളുമായി ഇടപഴകുകയും ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും.
ഷാർജ മ്യൂസിയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രദർശനങ്ങൾ, ശീതകാല ക്യാമ്പിനുള്ള സീറ്റ് റിസർവേഷനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി www.sharjahmuseums.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.









0 comments