നെടുംപറമ്പ് മഹല്ല് പ്രവാസി കൂട്ടയ്മ 9-ാം വാർഷികവും യു എ ഇ 53-ാം ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 03:16 PM | 0 min read

ദുബായ് > നെടുംപറമ്പ് മഹല്ല് പ്രവാസി കൂട്ടയ്മയുടെ 9-ാം വാർഷികവും യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷവും ഡിസംബർ 8 ഞായറാഴ്ച ദുബായ് അൽ തവാർ പാർക്കിൽ ആഘോഷിച്ചു.  നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. ഹാതിം ഹാരിസ് ഖിറാഅത്ത് നടത്തിയ സമ്മേളനം  ഉപദേശക സമിതിയംഗം ബഷീർ മുടവൻപറമ്പിൽ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് മഹ്‌റൂഫ് ടി എം, കൂട്ടായ്മ സെക്രട്ടറി ബഷീർ മതിലകത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു.

വൈകിട്ട് നടന്ന പൊതു സമ്മേളനത്തിൽ ഫ്ലോറ ഗ്രൂപ്പ് എം ഡി ഹസ്സൻ, ഷിയാസ് സുൽത്താൻ, നവാസ് പാലേരി, ഷാജി ജമാലുദ്ധീൻ, അഷ‌റഫ് പണിക്കവീട്ടിൽ, കൊച്ചു മുഹമ്മദ് വാതിയേടത്ത് തുടങ്ങിയവർ പൊതു സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോ. സുലൈമാൻ മതിലകത്തെ പൊന്നാട നൽകി ആദരിച്ചു.

പ്ലസ് ടു, ഹൈസ്കൂൾ റിസൾട്ടിൽ മികച്ച മാർക്ക് നേടിയ ഹയ സലിം, നവീദ് നിഷാദ് എന്നിവരെ അക്കാദമിക് എക്‌സലൻസ് പുരസ്കാരം നൽകി ആദരിച്ചു. മത്സരങ്ങളിലെ വിജയികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചവർക്കും സമ്മാനങ്ങളും അനുമോദനങ്ങളും വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home