സലാലയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 03:00 PM | 0 min read

സലാല > സലാലയിലെ സാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് രണ്ട് പേർ മരിച്ചു. അസം സ്വദേശിയായ ബിപിൻ ബീഹാരി സെയിൻ (37) , പാകിസ്ഥാനി സ്വദേശി മാലിക്ക് അമീർ (29) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ആറ് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. രണ്ട് പേരാണ് നിലവിൽ സുൽത്താൻ ഖാബൂസ്  ആശുപത്രിയിൽ ഉള്ളത്.

സലാലക്കു സമീപം സാദയിൽ മില്ലനിയം റിസോർട്ടിന് അടുത്തായി ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സാദാ മാളിനും ദാരീസിനും ഇടയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമാണത്തിനിടെ തകർന്നത്.

ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് എക്‌സിൽ അപകട വിവരം പങ്കുവെച്ചത്. കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home