ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ; മൂന്നും തോറ്റ്‌ 
വനിതകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 10:36 PM | 0 min read


പെർത്ത്‌
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ സമ്പൂർണ തോൽവിയുമായി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിനത്തിൽ 83 റണ്ണിന്‌ തോറ്റു. അനബെൽ സതർലാൻഡിന്റെ (95 പന്തിൽ 110) സെഞ്ചുറിയിൽ ഓസീസ്‌ കുറിച്ച 299 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 215ൽ പോരാട്ടം അവസാനിപ്പിച്ചു. ഓപ്പണർ സ്‌മൃതി മന്ദാന (109 പന്തിൽ 105) സെഞ്ചുറി നേടിയെങ്കിലും മറ്റാർക്കും പൊരുതാനായില്ല. മലയാളിതാരം മിന്നുമണി എട്ട്‌ റണ്ണിന്‌ പുറത്തായി.  സ്‌കോർ: ഓസ്‌ട്രേലിയ 298/6 ഇന്ത്യ 215 (45.1).



deshabhimani section

Related News

View More
0 comments
Sort by

Home