കരുത്തറിയിച്ച്‌ റയൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 10:36 PM | 0 min read


ബെർഗാമോ
അറ്റ്‌ലാന്റയുടെ വെല്ലുവിളി മറികടന്ന്‌ റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ജയം പിടിച്ചു. അവസാന അഞ്ച്‌ കളിയിൽ മൂന്നിലും തോറ്റ റയലിന്‌ നിർണായകമായിരുന്നു ഈ പോരാട്ടം. ഇറ്റാലിയൻ ലീഗിൽ ഒന്നാമതുള്ള അറ്റ്‌ലാന്റ പൊരുതിയാണ്‌ കീഴടങ്ങിയത്‌ (3–-2). കിലിയൻ എംബാപ്പെ, വിനീഷ്യസ്‌ ജൂനിയർ, ജൂഡ്‌ ബെല്ലിങ്‌ഹാം എന്നിവർ ലക്ഷ്യം കണ്ടു. അറ്റ്‌ലാന്റയുടെ ഗോളുകൾ ചാൾസ്‌ ഡെ കെറ്റിലാറെയും അദെമോല ലുക്ക്‌മാനും നേടി. ജയത്തോടെ 24–-ാംസ്ഥാനത്തുനിന്ന്‌ പതിനെട്ടാമതെത്തി റയൽ.

ലിവർപൂൾ മുഹമ്മദ്‌ സലായുടെ പെനൽറ്റി ഗോളിൽ ജിറോണയെ മറികടന്നു (1–-0). ബയേൺ മ്യൂണിക്‌ 5–-1ന്‌ ഷാക്‌തെർ ഡൊണെസ്‌തകിനെ തകർത്തു. മൈക്കേൽ ഒലീസെ ഇരട്ടഗോൾ നേടി. പിഎസ്‌ജി ആർബി സാൽസ്‌ബർഗിനെ രണ്ട്‌ ഗോളിനും വീഴ്‌ത്തി. ഇന്റർ മിലാനെ പരിക്കുസമയത്തെ ഗോളിൽ ബയേർ ലെവർകൂസൻ തോൽപ്പിച്ചു (1–-0).



deshabhimani section

Related News

View More
0 comments
Sort by

Home