ഷാർജ ഷോപ്പിംഗ് ഓഫർ ആരംഭിച്ചു: 43 ദിവസം വൻ ഡിസ്കൗണ്ടുകളും ഓഫറുകളും

ഷാർജ > വമ്പിച്ച സർപ്രൈസുകളും ഡിസ്കൗണ്ടുകളും പ്രദാനം ചെയ്തുകൊണ്ട് ഷാർജ ഷോപ്പിംഗ് ഓഫർ ആരംഭിച്ചു. ഷാർജ ചേമ്പർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി വർഷംതോറും ഷാർജ എമിറേറ്റിലെ നിരവധി നഗരങ്ങളിലും പ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് ഓഫറുകൾ ഡിസംബർ എട്ടു മുതൽ 2025 ജനുവരി 19 വരെള്ള 43 ദിവസങ്ങൾ നീണ്ടു നിൽക്കും. ഉപഭോക്താക്കൾക്ക് വിലയേറിയ സമ്മാനങ്ങളും വൗച്ചറുകളും നറുക്കെടുപ്പിനുള്ള ഓഫറുകളും വാഗ്ദാനം ചെയ്തുകൊണ്ട് ഷാർജയിലെ ഷോപ്പിംഗ് അന്തരീക്ഷം ശക്തിപ്പെടുത്തുവാനാണ് ഷാർജ ചേമ്പർ ഓഫ് കോമേഴ്സ് ലക്ഷ്യമിടുന്നത്.
എമിററ്റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കുടുംബ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ശീതകാല ഇവന്റുകളിൽ ഓപ്പൺ മാർക്കറ്റുകൾ, റസ്റ്റോറന്റുകൾ, നാടോടി ഇവന്റുകൾ, തീം പാർക്കുകൾ, സന്ദർശന കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നു. വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധതരം ആഡംബര ഉൽപ്പന്നങ്ങൾക്കും സാധാരണ ഉത്പന്നങ്ങൾക്കും മത്സരിച്ചുള്ള ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.









0 comments