പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി ദുബായ് ഭരണാധികാരി

ദുബായ് > സർക്കാർ ഓഫീസുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച യി കണ്ടെത്തിയ മൂന്ന് ഉദ്യഗസ്ഥർക്ക് എതിരെ ദുബായ് ഭരണാധികാരി നടപടി സ്വീകരിച്ചു. ദുബായിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഭരണാധികാരി ഏർപ്പെടുത്തിയ 'മിസ്റ്ററി ഷോപ്പർ' പദ്ധതിയുടെ ഭാഗമായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
'ജനങ്ങൾക്കായി തുറന്ന വാതിലുകൾ' എന്ന ദുബായിയുടെ സംസ്‌കാരത്തിൻറെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൂചിപ്പിച്ചു. ഇടപാടുകൾ ഡിജിറ്റലാണ്, ആളുകളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും വെബ്സൈറ്റുകൾ വഴി അറിയിച്ചാൽ മതി എന്ന രീതിയിൽ ജനങ്ങളെ ഓഫീസുകളിൽ നേരിട്ടെത്തുന്നതിൽ നിന്ന് തടഞ്ഞതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ഈ മൂന്ന് ഉദ്യോഗസ്ഥർ ആളുകളെ തങ്ങളുടെ അടുത്തേക്ക് കടത്തിവിടാതിരിക്കാൻ 'മാനേജർമാർ, സെക്രട്ടറിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചിരുന്നു. 'മിസ്റ്ററി ഷോപ്പർ' സംരംഭത്തിൻറെ ഭാഗമായി ദുബായിലെ എല്ലാ സർക്കാർ ഓഫീസുകളിലും രഹസ്യ നിരീക്ഷകൾ സന്ദർശനം നടത്തുകയും അവിടങ്ങളിലെ സേവനങ്ങളെ കുറിച്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഷെയ്ഖ് മുഹമ്മദ് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിച്ചത്.









0 comments