ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങ് കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ്, സുൽത്താൻ ഖാബൂസ് മൾട്ടി പർപ്പസ് ഹാളിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും യുവജനോത്സവം 2024 സമ്മാനദാനവും ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരളാ വിങ്ങ് കൺവീനർ ഡോ ഷാജി പി ശ്രീധർ അധ്യക്ഷനായ പരിപാടിയിൽ കൾച്ചറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
യുവജനോത്സവം 2024ലെ വിധികർത്താക്കളെ സ്നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. യുവജനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ മുഴുവൻ മത്സര വിജയികളെയും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു. സുരേഷ്, വിപിൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. പരിപാടിക്ക് കേരള വിങ് കോ കൺവീനർ സനീഷ് ചക്കരക്കൽ നന്ദി പറഞ്ഞു.









0 comments