ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 10:50 PM | 0 min read

മസ്‌കത്ത്‌> ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഹോക്കിയിൽ ഫൈനലിൽ പാകിസ്ഥാനെ 5–-3ന്‌ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ അരെയ്‌ജിത്ത്‌ സിങ് നാല്‌ ഗോളടിച്ചു. 4, 18, 47, 54 മിനിറ്റുകളിലായിരുന്നു അരയ്ജീത് സിങ്ങിന്റെ ഗോളുകൾ. ദിൽരാജ്‌ സിങ്  (19-ാം മിനിറ്റ്) ഇന്ത്യയ്ക്കായി വലക്കുലുക്കി.

കിരീട നോട്ടതോടെ ഇന്ത്യൻ ഗോൾകീപ്പറായിരുന്ന മലയാളി താരം  പി ആർ ശ്രീജേഷ് പരിശീലന വേഷത്തിലും തിളങ്ങി. ടീം കോച്ചായി ചുമതലയേറ്റശേഷമുള്ള ആദ്യ കിരീടമാണിത്. അതേസമയം അഞ്ചാംതവണയാണ്‌ ഇന്ത്യ ജേതാക്കളാകുന്നത്‌. തുടർച്ചയായി മൂന്നാംതവണയും.



deshabhimani section

Related News

View More
0 comments
Sort by

Home