മത്രയിൽ ചന്ദ്രനുദിച്ചു: വിസ്‌മയക്കാഴ്ചകളൊരുക്കി റനീൻ കലാപ്രദർശനമേള തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 03:56 PM | 0 min read

മസ്‌കത്ത് >  ഒമാൻ സാംസ്ക്കാരിക- യുവജന- കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന റനീൻ കലാപ്രദർശനമേള മത്ര വിലായത്തിൽ  പുരോഗമിക്കുന്നു. നവംബർ 21 ന് ആരംഭിച്ച മേളയ്ക്ക് നവംബർ 30 ന് തിരശീല വീഴും. മത്ര സൂഖ് പരിസരം, ബൈത് അൽ ഖോൻജി, ബൈത് അൽ ഖൂരി, മത്ര ഫോർട്ട് എന്നീ പ്രദർശന നഗരികളിൽ അരങ്ങേറുന്ന നിരവധി കലാപ്രദർശനങ്ങൾ കണ്ടാസ്വദിക്കാൻ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാസ്വാദകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. വെനീസ് ബിനാലെയിൽ ഒമാനിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ചിത്രകാരിയും ശിൽപ്പിയുമായ ഇന്ത്യൻ വംശജ രാധിക കിംജിയുൾപ്പടെ ഒമാനിലും വിദേശത്തുമുള്ള അന്തരാഷ്ട്ര പ്രശസ്തി നേടിയ ഇരുപതോളം കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശനത്തിന്റെ ഭാഗമായി സജീകരിച്ചിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.
 
ബ്രിട്ടീഷ് കലാകാരനായ ലുക്ക് ജറാമിൻറെ ചാന്ദ്ര മ്യൂസിയമാണ് മേളയിലെ പ്രധാന ആകർഷണം. മുന്നൂറിലേറെത്തവണ മുപ്പതോളം രാജ്യങ്ങളിലായി പ്രദർശിപ്പിക്കപ്പെട്ട ചാന്ദ്ര മാതൃകയാണ് റനീൻ മേളയുടെ ഭാഗമായി ജറാം ഒരുക്കിയിരിക്കുന്നത്. ഒമാനി ഊദ് വാദകനായ അമൽ വാസികർ തയ്യാറാക്കിയ സംഗീത പശ്ചാത്തലത്തിൽ ബൈത് അൽ ഖോൻജിയുടെ നടുത്തളത്തിലാണ് ചാന്ദ്ര മാതൃക പ്രദർശിപ്പിച്ചിരിക്കുന്നത്‌. ചന്ദ്രോപരിതലത്തിൻറെ വിശദാംശങ്ങൾ‌ സൂക്ഷമതലത്തിൽ ഒപ്പിയെടുത്തിട്ടുള്ള നാസയുടെ 'ലൂണാർ റെകോനൈസൻസസ് ഓർബിറ്റർ' ക്യാമറ ഒപ്പിയെടുത്ത ചിത്രത്തെ അവലംബിച്ചാണ് ഏഴു മീറ്റർ വ്യാസമുള്ള ഈ മാതൃക ജറാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home