അക്ഷരം 2024 സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

മസ്‌കത്ത് > മലയാളം മിഷൻ ഒമാൻ അക്ഷരം 2024 സാംസ്ക്കാരിക മഹോത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്തിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് ബുധനാഴ്ച വൈകിട്ട് നടന്നു. പരിപാടിയുടെ ഈവന്റ് പാർട്നെഴ്സ് ആയ ഗ്ലോബൽ ഈവന്റ്‌സിന്റെ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ, മസ്‌ക്കറ്റ് മേഖലാ കോർഡിനേറ്റർ സുനിത്ത് തെക്കടവൻ, മേഖല കമ്മിറ്റി അംഗമായ ഷിബു ആറങ്ങാലി, മലയാളം മിഷൻ അധ്യാപികയും പ്രവർത്തകസമിതി അംഗവുമായ നിഷ പ്രഭാകരൻ, ഭാഷാ പ്രവർത്തകൻ ആർനോൾഡ്, ഗ്ലോബൽ ഈവന്റ്സ് മാനേജിങ് ഡയറക്ടർ ആതിര ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു









0 comments