ഈദ് അൽ ഇത്തിഹാദ്; 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഉത്തരവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 04:50 PM | 0 min read

ഷാർജ > 53-ാമത് ഈദ് അൽ ഇത്തിഹാദിനോട് ( യു എ ഇ നാഷണൽ ഡേ)  അനുബന്ധിച്ച് യുഎഇയിലുടനീളമുള്ള തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കി തടവുകാരെ മോചിപ്പിക്കാനാണ് പ്രസിഡന്റിന്റെ നിർദ്ദേശം.

മോചിതരായ തടവുകാർക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാനും കുടുംബ സ്ഥിരത കൈവരിക്കാനും,  സമൂഹത്തിന് ഒരിക്കൽ കൂടി സംഭാവന നൽകാനുമുള്ള അവസരമാണ് പ്രസിഡണ്ട് ഉറപ്പാക്കിയിരിക്കുന്നത്. 



deshabhimani section

Related News

View More
0 comments
Sort by

Home