വന്യജീവി ഫോട്ടോഗ്രഫി പ്രദർശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 03:03 PM | 0 min read

മസ്‌കത്ത്‌ > ഒമാൻ സൊസൈറ്റി ഫോർ ഫൈൻ ആർട്‌സുമായി സഹകരിച്ച് ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി ‘ഗ്രീൻ ക്യാപ്‌ചർ' എന്ന പേരിൽ വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ബുറൈമി വിലായത്തിനെ പ്രതിനിധീകരിച്ച് ശൂറ കൗൺസിൽ അംഗം ഹിലാൽ ബിൻ റാഷിദ് അൽ ഗൈത്തിയുടെ രക്ഷാകർതൃത്വത്തിലാണ്‌ പ്രദർശനം നടന്നത്‌. പരിസ്ഥിതി നിരീക്ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വന്യജീവികളെ രേഖപ്പെടുത്താനും ബുറൈമി ഗവർണറേറ്റിന്റെ സൗന്ദര്യം ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ്‌ പരിപാടി നടത്തിയത്‌.

അതോറിറ്റി സംഘടിപ്പിച്ച മത്സരം മൂന്ന് ഘട്ടങ്ങളിലായി നടന്നു. ഇലക്‌ട്രോണിക് ലിങ്ക് വഴി കമ്യൂണിറ്റി അംഗങ്ങളിൽ നിന്ന് എൻട്രികൾ സ്വീകരിച്ചതിൽ കിട്ടിയ ഫോട്ടോകളുടെ എണ്ണം 110 കവിഞ്ഞു. അവയിൽ ഭൂരിഭാഗവും സ്‌കൂൾ വിദ്യാർഥികളുടെതായിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെയും പരിസ്ഥിതി നിരീക്ഷകരെയും ലക്ഷ്യമിട്ടുള്ള മത്സരത്തിൽ എൻട്രികളുടെ എണ്ണം 56 ആണ്‌. മൂന്നാം ഘട്ടത്തിൽ സാംസ്‌കാരിക, കായിക, യുവജന വകുപ്പിന്റെ സഹകരണത്തോടെ ഒമാനി സൊസൈറ്റി ഫോർ ഫൈൻ ആർട്‌സിന്റെ പ്രദർശനത്തിലേക്ക്‌ അന്താരാഷ്ട്ര ജൂറി 20 ഫോട്ടോ തെരഞ്ഞെടുത്തു. മികച്ച അഞ്ച് വിദ്യാർഥി സൃഷ്ടികളെ ആദരിക്കുന്നതിന് പുറമെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home