കുവൈറ്റിൽ 5 ദിവസത്തിൽ 568 പ്രവാസികളെ നാടുകടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 03:58 PM | 0 min read

കുവൈറ്റ് സിറ്റി> കുവൈറ്റിൽ നവംബർ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിലായി റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 568 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 396 പേരെ ആ ഈ കാലയളവിൽ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പ്രചാരണങ്ങൾ ശക്തമാക്കാനും റെസിഡൻസി-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home