മൈത്രിജിദ്ദയുടെ 28ാം വാർഷികം ആഘോഷിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 12:53 PM | 0 min read

ജിദ്ദ> ജിദ്ദയിലെ മലയാളികളുടെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മൈത്രിയുടെ 28-ാം വാർഷികം ആഘോഷിച്ചു.  കോൺസുലേറ്റ് അങ്കണത്തിൽ "മൈത്രീയം '24" എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

​ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ക അബ്ദുല്ല തുടങ്ങിയവരുടെ ഗാനങ്ങൾ,കുട്ടികളും മുതിർന്നവരും അടങ്ങുന്ന കലാകാരന്മാർ അവതരിപ്പിച്ച വേറിട്ട നൃത്തം, ഒപ്പന, വാദ്യോപകരണ സംഗീതം, സംഘഗാനം എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി.

ദിവ്യ മെർലിൻ മാത്യു, ഗഫാർ കലാഭവൻ, മൈത്രി കുടുംബാംഗങ്ങളായ ഐഷ ഫവാസ്, മൻസൂർ വയനാട്, റിഷാൻ റിയാസ്, റജില സഹീർ, റംസീന സക്കീർ, ദീപിക സന്തോഷ് തുടങ്ങിയവർ ഒപ്പനയും, വിവിധ നൃത്തങ്ങളും, വാദ്യോപകരണ സംഗീതവും ചിട്ടപ്പെടുത്തി. മൈത്രി ഗായകരായ ബൈജു ദാസ്, മുംതാസ് അബ്ദുറഹ്മാൻ, യദു നന്ദൻ ഖാലിദ് പാലയാട്ട്, സഹീർ മാഞ്ഞാലി, സൂര്യകിരൺ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ജിദ്ദയുടെ സാമൂഹിക, കലാ സാംസ്‌കാരിക, ആരോഗ്യ മണ്ഡലത്തിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സന്തോഷ്‌ ജി നായർ, നജീബ് വെഞ്ഞാറമൂട്, ഡോക്ടർ വിനീത പിള്ള തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാഭാസ രംഗത്ത് മൂന്നു തലങ്ങളിൽ മികവ് പരിഗണിച്ച് മൈത്രി അംഗങ്ങളുടെ കുട്ടികൾക്ക് (എഡ്യൂക്കേഷണൽ എക്‌സെലെൻസ് അവാർഡ്, ആസ്പയറിങ് സ്റ്റുഡന്റസ് അവാർഡ്, ഗ്രാജുവേറ്റ് ബീക്കൺ അവാർഡ്) നൽകിയ പ്രോത്സാഹനം എന്നിവ പരിപാടിയുടെ മികവ് വർധിപ്പിച്ചു.

ജിദ്ദ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ മലയാളി സാന്നിധ്യം അലി മുഹമ്മദ്‌ അലി ഉദ്‌ഘാടനം ചെയ്തു. മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ആമുഖ പ്രഭാഷണം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, നജീബ് വെഞ്ഞാറമൂട്, ആയിഷ നജീബ് തുടങ്ങിയവർ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home