ഒമാനിലെ മുദൈബയിൽ വാഹനാപകടത്തിൽ രണ്ട് മരണം: 22 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 05:21 PM | 0 min read

മസ്‌കത്ത്‌ > ഒമാനിലെ മുദൈബയിൽ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. 22  പേർക്ക് പരിക്കേറ്റതായി ഇബ്ര ആശുപത്രി ആരോഗ്യ മന്ത്രാലയത്തിന്റ എമർജൻസി മെനെജ്‌മെന്റ് സെന്റർ അറിയിച്ചു. ഒന്നിന് പിറകെ ഒന്നായി എഴോളം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പോലിസ് സ്ഥിതീകരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കെറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഒമാനിൽ ദേശീയ ദിന അവധി ആരംഭിച്ചത് മുതൽ  വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും വേഗത നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റോഡ് നിയമങ്ങൾ പാലിക്കാനും
വാഹനങ്ങളുടെ ടയർ, മറ്റു ഭാഗങ്ങൾ എന്നിവ പരിശോദിച്ച് ഉറപ്പ് വരുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home