ഒമാൻ ദേശീയ ദിനം ആഘോഷിച്ച് പ്രവാസി കൗൺസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 05:22 PM | 0 min read

സലാല > ഒമാൻ ദേശീയ ദിനം പ്രവാസി കൗൺസിൽ കേരള സലാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസി കൗൺസിലർ എജൻ്റ് ഡോ കെ സനാതനൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ദിഖ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പ്രവാസി കൗൺസിൽ രക്ഷാധികാരി ഈപ്പൻ പനക്കൽ അധ്യക്ഷനായി. പ്രവാസി കൗൺസിൽ പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി ആശംസപ്രസംഗം നടത്തി. പ്രവാസി കൗൺസിൽ ജനറൽ സെക്രട്ടറി വരയിൽ ലക്ഷ്മണൻ നന്ദി പറഞ്ഞു. പ്രവർത്തകർ പായസ വിതരണവും നടത്തി. കൊല്ലം ഗോപകുമാർ, ഫസലുദ്ദീൻ, പ്രകാശൻ, ഹൈദ്രോസ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home