ഒടുവിൽ 
അർജന്റീന 
വരുന്നു ! മത്സരം അടുത്തവർഷം കൊച്ചിയിൽ , എതിരാളി അറബ്‌ ടീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:04 PM | 0 min read


കൊച്ചി
കേരളത്തിൽ സൗഹൃദമത്സരത്തിന്‌ തയ്യാറാണെന്ന്‌ അർജന്റീന ഫുട്‌ബോൾ ടീം അറിയിച്ചു. അടുത്തവർഷം അവസാനം കൊച്ചിയിൽ കളി നടക്കാനാണ്‌ സാധ്യത. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇന്ന്‌ കായികമന്ത്രി വി അബ്‌ദുറഹിമാൻ മാധ്യമങ്ങളെ അറിയിക്കും. ലയണൽ മെസി അടക്കമുള്ള ലോകകപ്പ്‌ ടീമാണ്‌ വരുന്നത്‌.
കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയാകും മത്സരത്തിന്‌ സജ്ജമാക്കുക. അർജന്റീനയുടെ എതിരാളി ആരെന്ന്‌ തീരുമാനിച്ചിട്ടില്ല. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ അറബ്‌ രാജ്യങ്ങളെയാണ്‌ പരിഗണിക്കുന്നത്‌. ഫിഫ റാങ്ക്‌ കുറഞ്ഞ ടീമുകളോട്‌ കളിക്കാൻ അർജന്റീനയ്‌ക്ക്‌ താൽപ്പര്യമില്ല. ഇന്ത്യയുടെ റാങ്ക്‌ 125 ആണ്‌.

അർജന്റീന ടീമിനെ എത്തിക്കാൻ ആവശ്യമായ പണം മുടക്കാൻ ശേഷിയുള്ള സ്‌പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്‌. കൊച്ചിക്കുപുറമെ കോഴിക്കോടും തിരുവനന്തപുരവും വേദിയായി പരിഗണനയിലുണ്ട്‌. ആരാധകരുടെ പിന്തുണയാണ്‌ കോഴിക്കോടിന്റെ സാധ്യതയ്‌ക്ക്‌ കാരണം. തിരുവനന്തപുരത്ത്‌ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്‌. എന്നാൽ, കൊച്ചിക്ക്‌ മുൻതൂക്കം നൽകുന്നത്‌ നിലവിലെ നെഹ്‌റു സ്‌റ്റേഡിയമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home