അമേരിക്കൻ ആർട്ട് ലവേഴ്സ് പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 05:40 PM | 0 min read

ഷിക്കാഗോ> ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല)യുടെ പ്രഥമ തീയേട്രോൺ പുരസ്കാരം നാടക- ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂരിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം.

അമേരിക്കയിലെ സിയാറ്റിനിലെ കൗണ്ടി കോളേജ് ഓഫ് മോറീസിൽ നവംബർ 23നു നടക്കുന്ന ആർട്ട്  ആൻഡ്  ലിറ്റററി ഫെസ്റ്റ് സമാപന ചടങ്ങിൽ   ഇന്ത്യൻ കോൺസുൽ ജനറൽ  പ്രകാശ് ഗുപ്ത പുരസ്കാരം സമ്മാനിക്കും. സമാപന സമ്മേളനത്തിൽ കേരളത്തിൽ നിന്നും കവി ബാലചന്ദ്രൻ  ചുള്ളിക്കാടും, ഡോ. സുനിൽ പി ഇളയിടവും പങ്കെടുക്കുമെന്ന് അല ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home