ദേശീയ ദിനം: മൂന്നിടങ്ങളിൽ കരിമരുന്ന് പ്രയോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 03:19 PM | 0 min read

മസ്‌കത്ത് > 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗം ഈ വർഷം ഒമാനിൽ മൂന്നിടങ്ങളിലായി നടത്തുമെന്ന് ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു.

കരിമരുന്ന് പ്രയോഗങ്ങൾ നടക്കുന്ന മൂന്ന്‌ ഗവർണറേറ്റുകൾ

മസ്‌കറ്റ് ഗവർണറേറ്റ്: 2024 നവംബർ 18 തിങ്കളാഴ്ച രാത്രി 8 മണിക്ക് അൽ ഖൗദിൽ
ദോഫാർ ഗവർണറേറ്റ്: സലാലയിലെ വിലായത്ത്,  2024 നവംബർ 18 തിങ്കളാഴ്ച രാത്രി 8 മണിക്ക്
മുസന്ദം ഗവർണറേറ്റ്: 2024 നവംബർ 21 വ്യാഴാഴ്ച, ഖസബിന്റെ വിലായത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home