അബ്ദുല്ല ബിൻ സായിദ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 03:06 PM | 0 min read

ദുബായ് > ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും യുഎഇയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചും സമഗ്ര വികസനവും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ കുറിച്ചും ഇരു കക്ഷികളും ചർച്ച ചെയ്തു.

യുഎഇയും ഇന്ത്യയും ശക്തവും വികസിതവുമായ ചരിത്രപരമായ ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്ന് ഷെയ്ഖ്  അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തവും സാമ്പത്തിക പങ്കാളിത്തവും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ ഗണ്യമായ പുരോഗതിക്ക് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home