ഓസീസിന്‌ 
പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 11:34 PM | 0 min read


സിഡ്‌നി
പാകിസ്ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ 13 റണ്ണിനാണ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ ഒമ്പതിന്‌ 147 റണ്ണെടുത്തു. മറുപടിക്കെത്തിയ പാകിസ്ഥാൻ 19.4 ഓവറിൽ 134ന്‌ പുറത്തായി. അഞ്ച്‌ വിക്കറ്റെടുത്ത പേസർ സ്‌പെൻസർ ജോൺസനാണ്‌ ഓസീസിന്റെ വിജയശിൽപ്പി.
നാല്‌ വിക്കറ്റെടുത്ത പേസർ ഹാരിസ്‌ റൗഫാണ്‌ ഓസീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്‌. എന്നാൽ, പാക്‌ ബാറ്റർമാർ മിടുക്കുകാട്ടിയില്ല. 38 പന്തിൽ 52 റണ്ണുമായി ഉസ്‌മാൻ ഖാൻ പൊരുതി. 28 പന്തിൽ 37 റണ്ണുമായി ഇർഫാൻ ഖാൻ പുറത്താകാതെനിന്നു. മൂന്നാം മത്സരം നാളെ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home