ഷാർജ പുസ്തക മേള; വാരാന്ത്യത്തിൽ തിരക്കേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 04:46 PM | 0 min read

ഷാർജ > ഷാർജ രാജ്യാന്തര പുസ്തക മേളയുടെ സമാപന വാരാന്ത്യത്തിൽ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും പുസ്തകമേളയിൽ എത്തും. നവംബർ 16 ശനിയാഴ്ച നടക്കുന്ന കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും പങ്കെടുക്കും. രാത്രി  8.15 മുതൽ 9.15 വരെ ഇന്റലക്‌ച്വൽ  ഹാളിലാണ് കാവ്യസന്ധ്യ. കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. പുതുതലമുറ എഴുത്തുകാരനായ ലിജീഷ് കുമാറും  ശനിയാഴ്ച പുസ്തകമേളയിലെത്തും.വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.  

നയതന്ത്ര വിദഗ്ദ്ധൻ,വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ടി പി ശ്രീനിവാസൻ നവംബർ 17 ഞായറാഴ്ച തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഡിപ്ലോമസി ലിബറേറ്റഡ്' എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രോതാക്കളുമായി സംസാരിക്കും. വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം മൂന്നിലാണ് പരിപാടി.

 



deshabhimani section

Related News

View More
0 comments
Sort by

Home