54-ാം ദേശീയ ദിനം; 54 ജിബി ഇന്റർനെറ്റ്‌ സൗജന്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 06:10 PM | 0 min read

മസ്‌കത്ത്‌ > രാജ്യത്തിന്റെ 54–-ാം ദേശീയ ദിനാഘോഷത്തിന് നിറംപകരാൻ സൗജന്യ ഇന്റർനെറ്റ്‌ സേവനം പ്രഖ്യാപിച്ച്‌ ഒമാനിലെ രണ്ട് ടെലികോം കമ്പനികൾ. രാജ്യത്തെ പ്രമുഖ കമ്പനികളായ ഒമാൻ ടെല്ലും ഒരീദുവുമാണ്‌ ഉപയോക്താക്കൾക്ക് വലിയ ഓഫറുകൾ പ്രഖ്യപിച്ചത്‌.  

പുതിയ ഹയാക്ക്, ന്യൂ ബഖാത്തി, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് 54 ജിബി സൗജന്യ സമൂഹ മാധ്യമ ഡാറ്റ വാഗ്‌ദാനം ചെയ്യുന്നതായി ഒമാൻ ടെൽ അറിയിച്ചു. ഫെയ്‌സ്‌ബുക്ക്‌, വാട്സാപ്, സ്‌നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം, എക്സ് എന്നീ സമൂഹ മാധ്യമങ്ങളിൽ ഈ ഡാറ്റ ഉപയോഗിക്കാം. ഒമാൻ ടെൽ ആപ് വഴിയോ, *182# ഡയൽ ചെയ്‌തോ മൂന്നുദിവസത്തെ ഓഫർ സബ്‌സ്‌ക്രൈബ് ചെയ്യാം.

പുതിയതും നിലവിലുള്ളതുമായ ഹല, ഷഹരി, ബിസിനസ് ഉപയോക്താക്കൾക്ക് 54 ജിബി സൗജന്യ സമൂഹ മാധ്യമ ഡാറ്റ ഒരീദുവും വാഗ്‌ദാനം ചെയ്തു. ഈ പരിമിതകാല ഓഫർ 18 മുതൽ 20 വരെ ആയിരിക്കും. ഒരീദു ആപ് വഴിയോ, *555*541# ഡയൽ ചെയ്‌തോ അല്ലെങ്കിൽ 20നുള്ളിൽ ഏതെങ്കിലും ഒരീദു സ്റ്റോർ സന്ദർശിച്ചോ ഓഫർ സബ്‌സ്‌ക്രൈബ് ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Home