സ്കോട്ലൻഡിൽ സംവാദ സന്ധ്യ ഒരുക്കി കൈരളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:46 PM | 0 min read

സ്കോട്ലൻഡ് > എഴുത്തുകാരൻ ബെന്യാമിൻ പങ്കെടുത്ത സംവാദ സദസ്സ് നവംബർ 9 ശനിയാഴ്ച വെകുന്നേരം സ്കോട്ലൻഡ് തലസ്ഥാനമായ എഡിന്ബറയിൽ നടന്നു. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു.

സംവാദത്തിൽ ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെന്റി, സിനിമ നിർമാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളും സാഹിത്യ സിനിമ പ്രേമികളും ഉൾപ്പടെ പങ്കെടുത്ത ചർച്ച ആടുജീവിതം മുതൽ ലോക സാഹിത്യ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. പരിപാടിയുടെ വിജയത്തിന് സഹായിച്ച എല്ലാവർക്കും കൈരളി യുകെ എഡിൻബറ യൂണിറ്റ് നന്ദി അറിയിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Home