റിമോട്ട് സെൻസിങ്ങും എഐ സാങ്കേതിക വിദ്യയുമുള്ള ഒമാന്റെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:01 PM | 0 min read

മസ്‌കത്ത്‌ > ഒമാൻ ലെൻസ് കമ്പനിയുടെ കീഴിൽ ഒമാൻ റിമോട്ട് സെൻസിംഗ്, എർത്ത് ഒബ്സർവേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിച്ച ഒമാനി ഉപഗ്രഹം വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പ്യൂട്ടിങ്ങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്. ഭൗമനിരീക്ഷണത്തിനുള്ള കഴിവുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് കൂടിയാണിത്.

OL-1 ഉപഗ്രഹത്തിൻ്റെ വിക്ഷേപണം ഒമാന്റെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുകയും ബഹിരാകാശത്ത് നിന്ന് നേരിട്ട് ദ്രുത വിശകലനങ്ങൾ നൽകുന്നതിന് ഉപയോഗിക്കുകയും സാറ്റലൈറ്റ് ഉപയോഗിച്ച് “ഒമാൻ ലെൻസിന്” പൊതു-സ്വകാര്യ മേഖലകൾക്ക് ഉയർന്ന വേഗതയിൽ ഡാറ്റ നൽകാനും കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Home