സൂപ്പറായി കലിക്കറ്റ്: കലാശപോരിൽ കൊച്ചിയെ വീഴ്ത്തി കിരീടം ചൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 09:55 PM | 0 min read

കോഴിക്കോട്> പ്രഥമ സൂപ്പര്‍ ലീഗ് കിരീടം കലിക്കറ്റ് എഫ്‌സിയ്ക്ക്. കലാശപ്പോരില്‍ ഫോഴ്‌സ കൊച്ചിയെ 2-1ന് വീഴ്ത്തിയാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. സീസണില്‍ തുടര്‍ന്നു പോന്ന സ്ഥിരതയാര്‍ന്ന പ്രകടനം കലിക്കറ്റ് ഫൈനലിലും പുറത്തെടുത്തു.

കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ ഗോള്‍ കണ്ടെത്തി. 15-ാം മിനിറ്റില്‍ തോയ് സിങ്ങാണ് കലിക്കറ്റിനായി ആദ്യം വലകുലുക്കിയത്. ഹെയ്‌തി മുന്നേറ്റക്കാരൻ കെർവൻസ്‌ ബെൽഫോർട്ടിലൂടെയായിരുന്നു രണ്ടാം ​ഗോൾ. കളിയുടെ 71-ാം മിനിറ്റിലാണ് താരം കലിക്കറ്റിനായി ​ഗോൾ നേടിയത്.

കളി അവസാനിക്കാനിക്കാനിരിക്കെ 94-ാം മിനിറ്റില്‍ കൊച്ചി ആശ്വാസ ഗോള്‍ മടക്കി. ബ്രസീൽ മുന്നേറ്റക്കാരൻ ദോറിയൽട്ടൻ ഗോമസാണ്‌ ടീമിനായി ​ഗോൾ നേടിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home