ഈന്തപ്പന - മരുഭൂമിയുടെ ജീവവൃക്ഷം" പുസ്തകം പ്രകാശനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 03:08 PM | 0 min read

ഷാർജ > എം ഒ രഘുനാഥിന്റെ "ഈന്തപ്പന - മരുഭൂമിയുടെ ജീവവൃക്ഷം" എന്ന പുസ്തകം  പ്രകാശനം ചെയ്തു.  ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാർജ കൾച്ചറൽ ഡിപ്പാർട്ട്മെന്റ് റിസർച്ച് വിഭാഗം തലവൻ ഡോ. ഒമർ അബ്ദുൽ അസിസ്,  പരിസ്ഥിതി- ജല മന്ത്രാലയ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഹെർ ഹൈനസസ് ഡോ. മറിയം അൽ ഷിനാസിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

ഇന്ത്യൻ അസോസിയേഷൻ സാഹിത്യവിഭാഗവും പ്രസാധന രംഗത്തെ പെൺകൂട്ടായ്മയായ സമതയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ  സമത ബുക്സ് മാനേജിങ്ങ് ട്രസ്റ്റി ടി എ ഉഷാകുമാരി, എഴുത്തുകാരൻ എം ഒ രഘുനാഥ്, എഴുത്തുകാരൻ ഇ എം അഷ്‌റഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, പി. മോഹനൻ, യുസഫ് സഗീർ, അബ്ദു ശിവപുരം, അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ് മുബാറക് മുസ്‌തഫ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home