രഞ്‌ജി ട്രോഫി കേരളത്തിന്‌ ലീഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 03:27 AM | 0 min read


തിരുവനന്തപുരം
ഉത്തർപ്രദേശിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌. രണ്ടാംദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 340 റണ്ണെന്ന നിലയിലാണ്‌. 178 റൺ ലീഡായി. മുൻനിര തകർന്നപ്പോൾ ക്യാപ്‌റ്റൻ സച്ചിൻ ബേബിയും (83) സൽമാൻ നിസാറുമാണ്‌ (74*) കരകയറ്റിയത്‌. 11 റണ്ണുമായി മുഹമ്മദ്‌ അസ്‌ഹറുദീനാണ്‌ സൽമാനൊപ്പം ക്രീസിൽ.

ഒഡിഷയ്‌ക്കെതിരെ മുംബൈക്കായി ശ്രേയസ്‌ അയ്യർ തകർപ്പൻ ഇരട്ടസെഞ്ചുറി നേടി. 228 പന്തിൽ 233 റണ്ണടിച്ചു. ഒമ്പത്‌ സിക്‌സറും 24 ബൗണ്ടറിയും വലംകൈയൻ പായിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home