ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ 'ഒരുമയ്ക്കായ് ഓണം 2024' സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:31 PM | 0 min read

ജിദ്ദ > പഴയകാല തിരുവിതാംകൂർ പ്രദേശവാസികളായ ജിദ്ദ പ്രവാസികളുടെ  കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസ്സിയേഷന്റെ 'ഒരുമയ്ക്കായ് ഓണം 2024' ശ്രദ്ധേയമായി. ജെടിഎ അംഗങ്ങൾക്കു പുറമേ  സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രവാസികൾ ആഘോഷത്തിൽ പങ്കെടുത്തു. തിരുവിതാം കൂറിന്റെ തനതായ രീതിയിലുള്ള കലാപരിപാടികൾ, ഓണസദ്യ, മഹാബലിയെ ആനയിക്കൽ, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വടംവലി മത്സരം, നാട്ടുൽസവം എന്നിങ്ങനെ വിവിധ കലാപരിപാടികൾ നടത്തി.

ജെടിഎ പ്രസിഡണ്ട് അലി തേക്കുതോട്, ആക്ടിംഗ് സെക്രട്ടറി ശിഹാബ് താമരക്കുളം, ട്രഷറർ നാസർ പൻമന, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, റജികുമാർ, ഷാജി കായംകുളം,  മാജാസാഹിബ്, റാഫി ബീമാപള്ളി, സിയാദ് പടുതോട്, നവാസ് ചിറ്റാർ,  നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി,  ലിസി, ജനി, ഖദീജാബീഗം, ജ്യോതി ബാബു കുമാർ, ഷാഹിന ആഷിർ, ഷാനി മാജ  തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി ദിലീപ് താമരക്കുളം 'ഓണം  ഒരുക്കുന്ന ഒരുമയുടെ സന്തോഷം' അവതരിപ്പിച്ചു. നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു , ആഷിർ കൊല്ലം, എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home