ഒളിമ്പിക്‌സ് നടത്താൻ തയ്യാർ; ഇന്ത്യ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മറ്റിക്ക് കത്തയച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 03:04 PM | 0 min read

ന്യൂഡൽഹി> 2036 ഒളിമ്പിക്സ് വേദിയാക്കാൻ താൽപര്യമറിയിച്ച് ഇന്ത്യ. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ (ഐഒഎ) രാജ്യാന്തര ഒളിമ്പിക്‌സ് കമ്മറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു. 2036-ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താൽപര്യം അറിയിച്ച് കൊണ്ടാണ് ഐഒഎ ഔദ്യോഗികമായി കത്തയച്ചത്.

2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ 10 രാജ്യങ്ങളാണ് നിലവിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. 2032 ഒളിമ്പിക്സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home