ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 06:28 PM | 0 min read

മസ്‌കത്ത്‌ > ഒമാനിൽ ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്ട്രേഷൻ  ഇന്ന മുതൽ. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഹാജിമാർക്കായി തുടക്കമാകും. ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിസിച്ച്  ഒമാനികൾക്കും ഒമാനിലെ താമസക്കാർക്കും ഇലക്ട്രോണിക് വെബ് സൈറ്റ് വഴി  www.hajj.om  നവംബർ 17 വരെ രജിസ്റ്റർ ചെയ്യാമെന്ന്  അറിയിച്ചു. കാഴ്ച പരിമിതി ഉള്ളവർക്കും ശാരീരിക വൈകല്യങ്ങളോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സഹായത്തിനായി കൂടെ ആളുകളെ അനുവദിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽനിന്നാകും അവരെ തിരഞ്ഞെടുക്കുക.

അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത്  മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 80008008 എന്നതിൽ വിളിക്കാവുന്നതാണ്. www.hajj.om. വഴിയും അന്വേഷണങ്ങളും മറ്റും  ഫയൽ ചെയ്യാവുന്നതുമാണ്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നവരെ മന്ത്രാലയം വിവരം അറിയിക്കുകയും തുടർ നടപടികൾക്ക് നിർദേശിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ഒമാനിൽ നിന്ന് ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമായിരുന്നു. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. നിരവധി മലയാളികൾക്കും കഴിഞ്ഞ തവണ ഒമാനിൽ നിന്നും ഹജ്ജിന്‌ അവസരം ലഭിച്ചിരുന്നു.

ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിൽ എത്താം എന്ന സൗകര്യം ഉപയോഗപ്പെടുത്തി നിരവധി മലയാളികൾ ഉംറ നിർവഹിക്കാൻ ഈവഴി ഉപയോഗപ്പെടുത്തുന്നുണ്ട്. കുടുംബങ്ങളുമായി സ്വന്തം വാഹനത്തിലോ  ഒമാനിൽ നിന്ന് പുറപ്പെടുന്ന ബസ്സിലോ യാത്ര ചെയ്യാം. മുൻപ് യു എ ഇ കടന്നു വേണം സൗദി അതിർത്തി കടക്കാൻ. മതകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കും എത്രപേർക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കും എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home