ഇന്ത്യൻ എ ടീമിന് ബാറ്റിങ് തകർച്ച

സിഡ്‌നി
ഓസ്‌ട്രേലിയൻ എ ടീമിനെതിരായ ടെസ്‌റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ എ ടീമിന് ബാറ്റിങ് തകർച്ച. 107 റണ്ണിന് പുറത്തായി. ദേവ്‌ദത്ത് പടിക്കലാണ് (36) ടോപ്‌സ്‌കോറർ. സായ് സുദർശൻ 21 റണ്ണെടുത്തു. ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് (0), ഇഷാൻ കിഷൻ (4), നിതീഷ് റെഡ്ഡി (0), അഭിമന്യു ഈശ്വരൻ (7) എന്നിവർ മങ്ങി. ആറ് വിക്കറ്റെടുത്ത പേസർ ബ്രെൻഡൻ ഡൊഗ്ഗെറ്റാണ് ഇന്ത്യയെ തകർത്തത്. ഒന്നാംദിവസം കളിനിർത്തുമ്പോൾ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 99 റണ്ണെടുത്തു.









0 comments