കുവൈത്തിൽ തൊഴിൽ വിപണിയിലെ വലിയ പ്രവാസി തൊഴിൽ ശക്തി ഇന്ത്യക്കാരെന്ന് കണക്കുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 01:28 PM | 0 min read

കുവൈത്ത് സിറ്റി > കുവൈത്തിലെ തൊഴിൽ വിപണിയിലെ വലിയ പ്രവാസി തൊഴിൽ ശക്തി ഇന്ത്യക്കാരാണെന്നു കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 5,37,437 ഇന്ത്യക്കാരാണ് രാജ്യത്തെ സ്വകാര്യ-പൊതുമേഖലകളിലായി ജോലി ചെയ്യുന്നത്. 2024ൻ്റെ രണ്ടാം പാദത്തിൻ്റെ അവസാനത്തോടെ ഇന്ത്യയിൽ നിന്ന് 18,464 പുതിയ തൊഴിലാളികളാണ് പുതുതായി കുവൈത്തിലെത്തിയത്. എന്നാൽ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നവരെ ഉൾപ്പെടുത്താത്തതെയുള്ളതാണ് ഈ കണക്ക്.

ഈജിപ്തുകാരാണ് പ്രവാസികളിൽ രണ്ടാമത്തെ തൊഴിൽ ശക്തി. 4,74,102 തൊഴിലാളികളാണ് ഈജിപ്തുകാരായി കുവൈറ്റിൽ ഉള്ളത്. മൂന്നാമതുള്ള ബം​ഗ്ലാദേശ് സ്വദേശികളുടെ എണ്ണം 1,80,000 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ എണ്ണം 86,000 ആയി തോതിൽ വർദ്ധിച്ചതായും സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ  കണക്കുകൾ വ്യക്തമാക്കുന്നു. 17 ലക്ഷം പേർ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 4.4 ശതമാണെന്നും, അതെ സമയം, സർക്കാർ മേഖലയിലിത് എൺപത് ശതമാനത്തോളമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home