സി കെ നായിഡു ട്രോഫി: കേരളത്തിന്‌ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 06:39 PM | 0 min read

കൃഷ്ണഗിരി(വയനാട്‌)> സി കെ നായിഡു ട്രോഫിയിൽ കേരളവും- ഒഡിഷയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ 186 റൺ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 217 റണ്ണെടുത്തു. ആറ് വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും രണ്ടാം ഇന്നിങ്സിലും അർദ്ധസെഞ്ചുറി നേടിയ ഷോൺ റോജറിന്റെയും പ്രകടനമാണ് കേരളത്തിന്‌ തുണയായത്‌.

നേരത്തെ ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 486 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 62 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലാം വിക്കറ്റിൽ ഷോൺ റോജറും അഹമ്മദ് ഇമ്രാനും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. അഹ്മദ് ഇമ്രാൻ 61 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ 72 റൺസോടെ ഷോൺ റോജറും 23 റൺസോടെ രോഹൻ നായരുമായിരുന്നു ക്രീസിൽ.
ടൂർണ്ണമെൻറിലുടനീളം  ഷോൺ റോജറിൻ്റെ പ്രകടനമായിരുന്നു കേരള ബാറ്റിങ് നിരയ്ക്ക് കരുത്തായത്. രണ്ട് സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയുമടക്കം 485 റൺസാണ് ഷോണിൻ്റെ സമ്പാദ്യം.



deshabhimani section

Related News

View More
0 comments
Sort by

Home