പി ആർ ശ്രീജേഷിന്‌ ഗംഭീര വരവേൽപ്പ്‌; മുഖ്യമന്ത്രി രണ്ട്‌ കോടി കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 05:28 PM | 0 min read

തിരുവനന്തപുരം > ഒളിമ്പിക്‌സ്‌ ഹോക്കിയിൽ തുടർച്ചയായ രണ്ടാം തവണയും വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടും അംഗം പി ആർ ശ്രീജേഷിനെ അനുമോദിച്ചു. നാലിന്‌ തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ പാരിതോഷികവും മുഖ്യമന്ത്രി ശ്രീജേഷിന്‌ കൈമാറി.

മാനവീയം വീഥിയുടെ പരിസരത്ത്‌ നിന്ന്‌ ശ്രീജേഷിനെ തുറന്ന ജീപ്പിൽ ആനയിച്ചാണ്‌ ജിമ്മി ജോർജ്‌  ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്‌. പരിപാടിയിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവരും പങ്കെടുത്തു.

പാരിസ്‌ ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ്‌ അനസ്‌, എച്ച്‌ എസ്‌ പ്രണോയ്‌, മുഹമ്മദ്‌ അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ താരങ്ങൾക്കും അത്‌ലറ്റിക്‌സ്‌ ചീഫ്‌ കോച്ച്‌ പി രാധാകൃഷ്‌ണൻനായർക്കും പ്രഖ്യാപിച്ച പാരിതോഷികവും ചടങ്ങിൽ സമ്മാനിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി യു ചിത്ര, മുഹമ്മദ്‌ അനസ്‌, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ്‌ എന്നിവർക്ക്‌ പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റന്റ്‌ സ്‌പോർട്സ് ഓർഗനൈസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പരിപാടിയിൽ കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home