ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു വാലി ദീവാലി- 2024'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 02:10 PM | 0 min read

കുവൈത്ത് സിറ്റി > ആവേശകരമായ ഓഫറുകൾ, വിവിധ മത്സരങ്ങൾ എന്നിവയോടെ ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു വാലി ദീവാലി- 2024' ആഘോഷങ്ങൾക്ക് തുടക്കം. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും നവംബർ അഞ്ചു വരെ നീണ്ടുനിൽക്കുന്ന ദീപാവലി പ്രമോഷനിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

'ലുലു വാലി ദീവാലി'യുടെ ഔദ്യോഗിക ഉദ്ഘാടനം അൽ റായി ഹൈപ്പർമാർക്കറ്റിൽ ലുലു മാനേജ്‌മെൻറ് പ്രതിനിധികൾ നിർവഹിച്ചു. രംഗോലി മത്സരം, മധുരപലഹാര നിർമാണ മത്സരം, കലാ സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങിയ പ്രത്യേക ആഘോഷ പരിപാടികളും നടന്നു. രംഗോലി, മധുരപലഹാര നിർമാണ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. ആഘോഷഭാഗമായി സ്‌പെഷ്യൽ ദീപാവലി സ്വീറ്റ് കൗണ്ടറുകൾ, പരമ്പരാഗത ഇന്ത്യൻ പലഹാരങ്ങളുടെ വിപുലമായ ശേഖരം എന്നിവ ഒരുക്കിയിട്ടുണ്ട്. 



deshabhimani section

Related News

View More
0 comments
Sort by

Home