രഞ്ജി ട്രോഫി : കേരളം ബംഗാൾ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 10:26 PM | 0 min read


കൊൽക്കത്ത
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം–-ബംഗാൾ മത്സരം സമനിലയിൽ. ഭൂരിഭാഗം ദിവസവും മഴയായതാണ്‌ മത്സരം സമനിലയിൽ കലാശിച്ചത്‌. ഇരുടീമുകളും ഓരോ പോയിന്റ്‌ പങ്കിട്ടു. കേരളം ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 356 റണ്ണിന്‌ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തു. അവസാനദിനം മറുപടിയിൽ ബംഗാൾ 181/3 എന്ന നിലയിലായിരുന്നു. തുടക്കം തകർന്ന കേരളത്തെ സൽമാൻ നിസാർ (95), ജലജ്‌ സക്‌സേന (84), മുഹമ്മദ്‌ അസ്‌ഹറുദ്ദീൻ (84) എന്നിവരാണ്‌ കരകയറ്റിയത്‌. ബംഗാളിനായി പേസർ ഇഷാൻ പൊറെൽ ആറ്‌ വിക്കറ്റ്‌ നേടി.

എലൈറ്റ്‌ ഗ്രൂപ്പ്‌ സിയിൽ എട്ട്‌ പോയിന്റുമായി രണ്ടാമതാണ്‌ കേരളം. അടുത്ത മത്സരത്തിൽ ഉത്തർപ്രദേശിനെ നേരിടും. നവംബർ ആറിന്‌ തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ ഗ്രൗണ്ടിലാണ്‌ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home