കേരള സ്‌കൂൾ കായികമേള ; ഇക്കുറി പ്രവാസി അത്‌ലീറ്റുകളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 10:50 PM | 0 min read

കൊച്ചി > കേരള സ്‌കൂൾ കായികമേളയിൽ ഇക്കുറി പ്രവാസി അത്‌ലീറ്റുകളും അണിനിരക്കും. യുഎഇയിൽ കേരള സിലബസുള്ള സ്‌കൂളുകളിലെ തെരഞ്ഞെടുത്ത 60 കുട്ടികളുടെ സംഘമാണ്‌ നവംബർ നാലുമുതൽ 11വരെ  കൊച്ചിയിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നത്‌. എട്ട്‌ സ്‌കൂളുകളിലെ കുട്ടികൾക്കായി സെലക്‌ഷൻ ട്രയൽസ്‌ നടത്തിയശേഷമാണ്‌ ടീം വിമാനം കയറുന്നത്‌. സംസ്ഥാന കായികമേളയിൽ ആദ്യമായാണ്‌ ഗൾഫിൽനിന്നുള്ള കുട്ടികൾ ട്രാക്കിലിറങ്ങുന്നത്‌.

അത്‌ലറ്റിക്‌സ്‌, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ബാഡ്‌മിന്റൺ ഇനങ്ങളിലാണ്‌ മത്സരിക്കുക. 14 ജില്ലകൾക്കൊപ്പം പതിനഞ്ചാമത്തെ ടീമായിട്ടായിരിക്കും പങ്കാളിത്തം.



deshabhimani section

Related News

View More
0 comments
Sort by

Home